ഓം ശ്രീ ധന്വന്തരിയെ നമഃ ← പ്രധാന വെബ്സൈറ്റിലേക്ക്

2026 ഒക്ടോബർ 26 മുതൽ നവംബർ 6 വരെ  |  1202 തുലാം 9 മുതൽ 20 വരെ

കണക്കൂർ ശ്രീ ധന്വന്തരി മഹായാഗം

പരശുരാമനാൽ പ്രതിഷ്ഠിതമായ, കേരളത്തിലെ ആദ്യ ധന്വന്തരി ക്ഷേത്രമായ കണക്കൂർ ശ്രീ ധന്വന്തരി മഹാക്ഷേത്രത്തിൽ കേരളത്തിൽ തന്നെ ആദ്യമായി ധന്വന്തരി മഹായാഗം നടത്തപ്പെടുന്നു. ആയുരാരോഗ്യത്തിനും രോഗശാന്തിയുടെയും ലോകക്ഷേമത്തിന്റെയും മഹത്തായ വൈദിക സങ്കൽപ്പം.

സംഭാവന നൽകുക

ശ്രീ കണക്കൂർ ധന്വന്തരിസ്തോത്രം

(അനുഷ്ടുപ്പ് ഛന്ദസ്സ്)

അമൃതാംഭോധിസംഭൂതം
അമൃതകലശം കരേ
ചതുർഭുജം മഹാവിഷ്ണും
സർവജീവഹിതപ്രദം

ആയുരാരോഗ്യദാതാരം
ജ്ഞാനശക്തിപ്രദം വിഭും
കണക്കൂർദേശപാലം തം
ധന്വന്തരിമുപാസ്മഹേ

അമൃതസമുദ്രത്തിൽനിന്ന് ഉദ്ഭവിച്ച്, കൈയിൽ അമൃതകലശം ധരിച്ച, നാലു ഭുജങ്ങളുള്ള മഹാവിഷ്ണുസ്വരൂപനായ, സകല ജീവജാലങ്ങളുടെയും ഹിതം പ്രദാനം ചെയ്യുന്നവനും, ആയുസ്സും ആരോഗ്യവും നൽകുന്നവനും, ജ്ഞാനവും ശക്തിയും പ്രദാനം ചെയ്യുന്ന സർവവ്യാപിയായ പ്രഭുവുമായ, കണക്കൂർ ദേശത്തിന്റെ പാലകനും സംരക്ഷകനുമായ ശ്രീ ധന്വന്തരിയെ ഞങ്ങൾ ഭക്തിപൂർവം ഉപാസിക്കുന്നു.

ഭക്തജനങ്ങളേ

സമസ്ത ജീവജാലങ്ങളുടെയും ആയുരാരോഗ്യസൗഖ്യവും ക്ഷേമവും പ്രാർത്ഥിച്ചുകൊണ്ട് ആലപ്പുഴ ജില്ലയിൽ വടക്കനാര്യാട് കണക്കൂർ ദേശത്ത് ശ്രീ ധന്വന്തരി ഭഗവാന്റെ ദിവ്യസന്നിധിയിൽ, 1202 തുലാം 09 മുതൽ 1202 തുലാം 20 വരെ (2026 ഒക്ടോബർ 26 മുതൽ നവംബർ 6 വരെ) അനുഷ്ഠിക്കപ്പെടുന്ന ശ്രീ ധന്വന്തരി മഹായാഗത്തിൽ സകുടുംബം പങ്കു ചേർന്ന്, ഭഗവാന്റെ അമൃതമയമായ കൃപാകടാക്ഷങ്ങൾക്ക് പാത്രീഭൂതരായി, ആയുരാരോഗ്യവും ഐശ്വര്യവും ശാന്തിയും സർവമംഗളങ്ങളും പ്രാപിക്കുവാൻ സാദരം ഭക്തിപൂർവ്വം ക്ഷണിക്കുന്നു.

10 ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ മഹായാഗത്തിൽ ഓരോ ദിവസവും ഓരോരോ ദ്രവ്യങ്ങൾ 12,000 (പന്തീരായിരം) വീതം ഹോമിക്കുന്നു. ചിറ്റമൃത്, അത്തി, ഇത്തി, അരയാൽ, പേരാൽ, കറുക, നെല്ലിക്ക, ശുദ്ധ ഹവിസ്സ്, പാൽപ്പായസം, നെയ്യ് തുടങ്ങിയ ദ്രവ്യങ്ങളാണ് 10 ദിവസങ്ങളിലായി ഹോമിക്കുന്നത്.

ഇത്തരം മഹാ യജ്ഞങ്ങളിൽ പങ്കുചേരുക എന്നുള്ളത് ജന്മ ജന്മാന്തര സുകൃതം കൊണ്ടു മാത്രം ലഭിക്കുന്ന ഒന്നാണ്. ഓരോ യജ്ഞവും നടത്തപ്പെടുന്നത് ആ പ്രദേശത്തെ ജനങ്ങളുടെ ക്ഷേമ ഐശ്വര്യ വർദ്ധനവിന് ആണ്; ധന്വന്തരി മഹായാഗം ആയുരാരോഗ്യ വർദ്ധനവിനും കൂടി കാരണമാകുന്ന ഒന്നാണ്.

‘ലോകാ സമസ്താ സുഖിനോ ഭവന്തു’

ഒറ്റനോട്ടത്തിൽ

12ദിവസത്തെ ആഘോഷം
ഒക്ടോബർ 26 – നവംബർ 6
10ദിവസത്തെ ഹോമം
12,000ദ്രവ്യങ്ങൾ ഓരോ ദിവസവും ഹോമിക്കുന്നു
5 AMമുതൽ ഉച്ചയ്ക്ക് 12 വരെ വൈദിക കർമ്മങ്ങൾ

ദിവസക്രമം

യാഗദിവസങ്ങളിൽ എല്ലാ ദിവസവും താഴെ പറയുന്ന ക്രമത്തിലാണ് ചടങ്ങുകൾ നടക്കുക.

രാവിലെ 5:00

വൈദിക കർമ്മങ്ങൾ ആരംഭം

മന്ത്രവിധിപൂർവ്വം അഗ്നിയിൽ ആഹുതികൾ സമർപ്പിക്കുന്നു. ധന്വന്തരി മൂലമന്ത്രം, ഗായത്രി മന്ത്രം, പുരുഷ സൂക്തം എന്നിവ ജപിച്ചാണ് ചടങ്ങുകൾ.

ഉച്ചയ്ക്ക് 12:00

ഹോമം പര്യവസാനം

അന്നത്തെ ദ്രവ്യത്തിന്റെ ഹോമം പൂർത്തിയാക്കുന്നു.

ഉച്ചയ്ക്ക് ശേഷം

ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ

പ്രധാന സ്റ്റേജിൽ പ്രമുഖ ആചാര്യന്മാരുടെ പ്രഭാഷണങ്ങൾ. യജ്ഞശാലയിൽ വേദമുറജപം.

വൈകുന്നേരം

സാംസ്കാരിക സമ്മേളനങ്ങൾ

ആചാര്യ സദസ്സുകളും വിവിധ കലാപരിപാടികളും.

പ്രധാന ഹോമദ്രവ്യങ്ങൾ

ധന്വന്തരി യാഗത്തിൽ ഹോമകുണ്ഡത്തെ ‘ആരോഗ്യസങ്കൽപത്തിന്റെ അഗ്നികേന്ദ്രം’ ആയി കാണുന്നു. സമിത്ത്, ഘൃതം, ഔഷധദ്രവ്യങ്ങൾ, ഹവിസ്സ് എന്നിവ മന്ത്രപൂർവ്വം അഗ്നിയിൽ സമർപ്പിക്കുന്നു.

ഇവയെ അഗ്നിയിൽ സമർപ്പിക്കുന്നത് ‘പ്രകൃതിയിൽ നിന്നുള്ള ഔഷധശക്തികളെ അഗ്നിതത്ത്വത്തിലൂടെ ധന്വന്തരിക്ക് സമർപ്പിച്ച് സർവജനാരോഗ്യത്തിനായി പ്രാർത്ഥിക്കുക’ എന്ന യജ്ഞസങ്കൽപമാണ്.

യാഗത്തിന്റെ പ്രാധാന്യം

ഇന്നത്തെ കാലത്ത് ജീവിതശൈലീരോഗങ്ങൾ, മാനസിക സമ്മർദ്ദം, പരിസ്ഥിതിയിലെ അസന്തുലിതാവസ്ഥ, ആരോഗ്യരംഗത്തെ വർദ്ധിച്ചുവരുന്ന വെല്ലുവിളികൾ എന്നിവ മനുഷ്യജീവിതത്തെ ഗൗരവമായി ബാധിക്കുന്നു. ഈ സാഹചര്യത്തിൽ ആരോഗ്യത്തെ വെറും രോഗമില്ലായ്മയായി കാണാതെ ശാരീരികവും മാനസികവും സാമൂഹികവുമായ സമഗ്രക്ഷേമമായി കാണുന്ന ധന്വന്തരി സങ്കൽപ്പത്തിന് പ്രത്യേക പ്രസക്തിയുണ്ട്.

ധന്വന്തരി മഹായാഗം എന്നത് ഒരു സാധാരണ ഹോമച‌ടങ്ങ് മാത്രമല്ല. ദേവപൂജ, സമർപ്പണം, ദാനം, ഒരുമിച്ചുകൂടിയുള്ള ആചരണം എന്നിവയാണ് യാഗത്തിന്റെ അടിസ്ഥാനഭാവം.

ശാസ്ത്രീയമായി യാഗം രോഗങ്ങൾക്ക് വൈദ്യചികിത്സയ്ക്ക് പകരമാണെന്ന് പറയാനാവില്ല; എന്നാൽ ആരോഗ്യകരമായ ജീവിതശൈലി, മാനസികശാന്തി, സാമൂഹിക പിന്തുണ, ആത്മവിശ്വാസം എന്നിവയുടെ പ്രാധാന്യം ആധുനിക ആരോഗ്യശാസ്ത്രവും അംഗീകരിക്കുന്നു. അതിനാൽ യാഗത്തെ വൈദ്യചികിത്സയ്ക്ക് പകരമായി കാണാതെ, ആരോഗ്യബോധവും ആത്മീയക്ഷേമവും സമൂഹക്ഷേമവും ഉണർത്തുന്ന അനുബന്ധമായാണ് കാണേണ്ടത്.

ധന്വന്തരി അവതാരം അമൃതത്തിന്റെ ദാതാവായ വിഷ്ണുരൂപം മാത്രമല്ല, മനുഷ്യരുടെ ആരോഗ്യത്തിന്റെയും ആയുർദൈർഘ്യത്തിന്റെയും ആയുർവേദജ്ഞാനത്തിന്റെയും ദിവ്യസ്രോതസ്സായി ഭാരതീയ പാരമ്പര്യത്തിൽ മഹത്തായ സ്ഥാനമലങ്കരിക്കുന്നു.

യാഗത്തിന് എത്തുന്ന പ്രമുഖ വ്യക്തിത്വങ്ങൾ

ആദ്ധ്യാത്മിക പ്രഭാഷണങ്ങൾക്ക് എത്തുന്ന പ്രമുഖ വ്യക്തിത്വങ്ങൾ

അറിയിപ്പുകൾ

2026 ഒക്ടോബർ 26

മഹായാഗത്തിന് തുടക്കം

1202 തുലാം 9.

ദിവസവും

ആദ്ധ്യാത്മിക പ്രഭാഷണങ്ങളും കലാപരിപാടികളും

ഉച്ചയ്ക്ക് ശേഷം പ്രധാന സ്റ്റേജിൽ പ്രഭാഷണങ്ങൾ, വൈകുന്നേരങ്ങളിൽ സാംസ്കാരിക സമ്മേളനങ്ങളും കലാപരിപാടികളും.

2026 നവംബർ 6

സമാപനം

1202 തുലാം 20

മഹായാഗം പ്രൊഫൈൽ ഫ്രെയിം

നിങ്ങളുടെ ഫോട്ടോയ്ക്ക് മഹായാഗം ഫ്രെയിം ചേർത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കൂ.

ബന്ധപ്പെടുക

ഹരികുമാർ താമത്ത് ചെയർമാൻ 9447055566
ബാലമുരളീകൃഷ്ണൻ ജനറൽ കൺവീനർ 9744552322
ക്ഷേത്ര ഓഫീസ് വടക്കനാര്യാട്, മണ്ണഞ്ചേരി പി.ഒ., ആലപ്പുഴ 8547082371